മദ്യ നിരോധന ചർച്ചകളുടെ പശ്ചാത്തലത്തിൽ പ്രാചീന ഭാരതീയ നിയമ സംഹിതയായ മനുസ്മൃതി എന്തു പറയുന്നു എന്നു നോക്കാം.
ന മാംസ ഭക്ഷണേ ദോഷോ ന മദ്യേ ന ച മൈഥുനേ
പ്രവൃത്തിരേഷാ ഭൂതാനാം നിവൃത്തിസ്തു മഹാഫലാ: (മനുസ്മൃതി 5:56)
മാംസ ഭക്ഷണത്തിൽ ദോഷമില്ല, മദ്യത്തിലും, മൈഥുനത്തിലും ഇല്ല പ്രാണികൾക്കു സഹജ പ്രവൃത്തിയാണിത്. എന്നാൽ ഇതിൽ നിന്ന് നിവൃത്തി (വിട്ടു മാറൽ) വലിയ ഗുണം ചെയ്യും. അടങ്ങാത്ത ആഗ്രഹമുള്ളവൻ നിയമ വിധേയമായി അനുഭവിച്ചു നോക്കി ഒടുവിൽ നിശ്ശേഷം പിൻവാങ്ങുകയാണ് വേണ്ടത്.
തീർത്തും അഭാരതീയമായ സെമിറ്റിക് കപട സദാചാരങ്ങൾക്ക് ഇവിടെ ഒരു പ്രസക്തിയും ഇല്ല. പക്ഷെ പൊതു സമൂഹം നെറ്റി ചുളിക്കുന്ന കാര്യങ്ങൾ വരെ നിയമ വിധേയമായി മാത്രം അനുഭവിച്ചു നോക്കാൻ മാത്രമാണ് മനുസ്മൃതി നിർദേശിക്കുന്നത്. വിവേകാനന്ദ സ്വാമികളുടെ ഒരു പ്രസ്താവം കൂടി ഉദ്ധരിക്കാം.
സംസാരത്തിൽ മുങ്ങുക. പിന്നെ, കുറേക്കാലം കഴിഞ്ഞു അതിലുള്ള ദുഖങ്ങളും സുഖങ്ങളുമെല്ലാം അനുഭവിച്ചു കഴിയുമ്പോൾ വൈരാഗ്യം ഉദിക്കും. തുടർന്ന് ശാന്തിയും ഉണ്ടാകും. അത് കൊണ്ട് നിങ്ങൾക്ക് അധികാരത്തിനും അത് പോലെ മറ്റെല്ലാറ്റിനുമുള്ള ആഗ്രഹങ്ങൾ നിറവേറ്റുക. ആഗ്രഹ പൂർത്തി വന്ന ശേഷം അവയെല്ലാം വളരെ തുച്ച കാര്യങ്ങൾ ആണെന്നു നിങ്ങൾക്കു ബോധം ഉദിക്കുന്ന ഒരു കാലം വരും.
(സാഹിത്യ സർവസ്വം ഒന്നാം വാള്യം പേജ് 25. തൃശൂർ പുറനാട്ടുകര ശ്രീ രാമകൃഷ്ണ മഠം പ്രസിദ്ധീകരണം).
പലരും കരുതുന്ന കപട സദാചാര വാദങ്ങൾ ഒന്നും ആർഷ ഭാരതത്തിന്റെ സംഭാവനയല്ല. മുഗൾ, ഇംഗ്ലീഷ് ഭരണത്തിന്റെ ബാക്കി പത്രം മാത്രം....

No comments:
Post a Comment